BREAKINGKERALA
Trending

56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഡാക്കില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: 56 വര്‍ഷം മുന്‍പ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാന്റെ സംസ്‌കാരം ഇന്ന് നടക്കും. പാങ്ങോട് സൈനിക ക്യാമ്പിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതേദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിക്കും . പൊതുദര്‍ശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം പകല്‍ 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിക്കും.
പള്ളിയിലും പൊതു ദര്‍ശനത്തിന് അവസരമൊരുക്കും. തുടര്‍ന്ന് 2 മണിയോടെ സംസ്‌കര ചടങ്ങുകള്‍ നടക്കും.ഇന്നലെ ഉച്ചയക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
ചണ്ഡീഗഢില്‍നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തില്‍പ്പെട്ട് മഞ്ഞുമലയില്‍ കാണാതായത്. ആര്‍മിയില്‍ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാന്‍ സേനയില്‍ ചേര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരില്‍ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചില്‍ നടക്കുന്നതിനിടെ തിങ്കളാഴ്ച പകല്‍ 3.30ഓടെയാണ് മഞ്ഞുമലകള്‍ക്കടിയില്‍നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്.

Related Articles

Back to top button