KERALA

ലതാ മങ്കേഷ്‌കർക്ക് ആറ്റിങ്ങൽ പോളിടെക്‌നിക്കിന്റെ ആദരാജ്ഞലി

അന്തരിച്ച ഗായികയും, ഇന്ത്യൻ സംഗീതലോകത്തിലെ അദ്‌ഭുത പ്രതിഭയുമായ ലതാ മങ്കേഷ്‌കർക്ക് ആറ്റിങ്ങൽ പോളിടെക്‌നിക്കിന്റെ സ്റ്റാഫ് ക്ലബ്ബിന്റെയും എൻ.എസ്.എസ്ന്റെയും ആഭിമുഖ്യത്തിൽ ആദരാജ്ഞലി അർപ്പിച്ചു.

മാനവരാശിയുള്ളയിടത്തോളം കാലം ലതാജിയുടെ ഗാനങ്ങളിലൂടെ നമ്മെയും , വരും തലമുറയെയും വിഭ്രമിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല എന്ന് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു അഭിപ്രായപ്പെട്ടു.ലതാ മങ്കേഷ്‌കരുടെ വിയോഗത്തിൽ ആറ്റിങ്ങൽ പോളിടെക്‌നിക്ക് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, ആദരവ് അർപ്പിക്കുകയും ചെയ്തു.തദവസരത്തിൽ എൻ. എസ് .എസ് ന്റെ നേതൃത്വത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഹിന്ദി ഗാനങ്ങളും മലയാളം ഗാനവും കോർത്തിണക്കിയ ഗാനാർച്ചനയും നടത്തി.അധ്യാപകനായ സജി മഞ്ഞമല അവതരിപ്പിച്ച ആദ്യകാലഗാനങ്ങൾ ശ്രദ്ധേയമായി.ജയറാം എസ്സ്, ദീപേഷ് ആർ , സൗമ്യ എസ്, ഷൈൻ സി എസ്സ്,സുരേഷ് എൻ,അരുൺ ടി പിള്ള, ആദർശ് ബി മുരളി എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker