KERALAAGRICULTURELATESTVAYANADU

മലയോര മേഖലയില്‍ ഫാം ടൂറിസം നടപ്പാക്കാനൊരുങ്ങി കര്‍ഷകര്‍

കല്‍പ്പറ്റ : പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളില്‍ ഫാം ടൂറിസം നടപ്പാക്കാനൊരുങ്ങി കര്‍ഷകര്‍.കാര്‍ഷികവൃത്തി എങ്ങനെ ആസ്വാദ്യകരവും ലാഭകരവുമാക്കാം എന്ന് ജീവിച്ച് കാണിച്ചു തരുന്ന ഏതാനും മാതൃകാ കര്‍ഷകരെയും അവരുടെ ഫാമുകളെയും കാണുവാനും പഠിക്കുവാനും അതോടൊപ്പം ഒരു ദിവസം ഉല്ലാസകരമായി ചിലവഴിക്കുവാനും ഉള്ള അതിമനോഹരമായ അവസരം ഒരുക്കുകയാണ് മലയോര കര്‍ഷകരുടെ കൂട്ടായ്മ തയ്യാറാക്കുന്ന അഗ്രി ടൂര്‍ പാക്കേജിലൂടെ.
മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി ശുദ്ധവായു അടക്കം കലര്‍പ്പില്ലാത്ത പ്രകൃതി വിഭവങ്ങള്‍ അനുഭവിക്കാനും കുടിയേറ്റ മലയോര മേഖലയുടെ കാര്‍ഷിക സംസ്‌കാരവും വിളവൈവിദ്ധ്യവും നേരിട്ടനുഭവിച്ചറിയുവാനുമുള്ള യാത്രാ പരമ്പരയാണിത്. .
പച്ചക്കറി, തെങ്ങ്, ജാതി, സമ്മിശ്രക്കൃഷി, പശു, ആട്, കോഴി, തേനീച്ച, മത്സ്യം തുടങ്ങി വിവിധങ്ങളായ മാതൃകാ ഫാമുകളെയും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണ യൂണിറ്റുകളെയും ഈ പ്രദേശത്തെ വിനോദ’ സഞ്ചാരകേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തിയാണ് അഗ്രിടൂര്‍ പാക്കേജ് തയ്യാറാക്കുന്നത്.
പദ്ധതിയുടെ പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായി ഫാം ഉടമകള്‍ ഒരുമിച്ച് പരസ്പര സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചു. . ആദ്യഘട്ടമായി തിരുവമ്പാടി പഞ്ചായത്തിലെ പതിനൊന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൂടരഞ്ഞി, തിരുവമ്പാടി, ഓമശ്ശേരി പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകരാണ് ആദ്യ ടൂറിന്റെ ഭാഗമായത്.
കൂടരഞ്ഞി കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്ജ്, ഉത്തരവാദിത്വ ടൂറിസം ഓഫീസര്‍ ആര്‍.പി അഖില്‍, കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ അജു എമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യാത്രക്കിടെ വിശ്രമ സമയം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടും വൈസ് പ്രസിഡണ്ട് കെ വി അബ്ദുറഹ്മാനും യാത്രാ ടീമിനെ സന്ദര്‍ശിക്കുകയും വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
വയനാട്, കോഴിക്കോട് ജില്ലകളെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളെയുമാണ് ഉള്‍പ്പെടുത്തുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker