LATESTKERALA

 ഫേസ്ബുക്ക് പോസ്റ്റ്, യു.പ്രതിഭ എംഎല്‍എയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും

 

യു.പ്രതിഭ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐഎം ജില്ലാ നേതൃത്വം വിശദീകരണം തേടും. ആരോപണം വസ്തുതാ വിരുദ്ധവും സംഘടനാ വിരുദ്ധവുമെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഒരിടത്തും ഉന്നയിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ യു പ്രതിഭ പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.

ആരോപണം നേരത്തെ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയും തള്ളിയുരന്നു. കായംകുളത്ത് വോട്ട് ചോര്‍ച്ചയില്ലെന്നും വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി.കായംകുളത്ത് വോട്ട് ചോര്‍ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായ പോലെ കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് പ്രതിഭ ചൂണ്ടിക്കാട്ടി. എന്നാല്‍ യു.പ്രതിഭയ്ക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്ന് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker