LATESTKERALA

ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും നിലപാട് അറിയിച്ചതായി എ.കെ ആന്റണി പറഞ്ഞു. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’- എ.കെ ആന്റണി പറഞ്ഞു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി.

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരും കാലാവധി പൂര്‍ത്തിയാക്കി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker