ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും അടുത്തിടെ നടി ഭാവന ഒരു ദേശീയ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. ”ഇതിന്റെ അവസാനം എന്തായിരിക്കും എന്നതില്‍ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാന്‍ പോരാട്ടം തുടരുക തന്നെ ചെയ്യും,” വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദ് വിമെന്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.
വനിതാ ദിനത്തില്‍ ഭാവന പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ഞാന്‍ ക്ഷമാപണം നടത്തുകയില്ല, നിങ്ങള്‍ തകര്‍ത്തതിനെ ഞാനെങ്ങനെ റിപ്പയര്‍ ചെയ്യുന്നുവെന്നതിന്,” എന്നാണ് ഭാവന കുറിക്കുന്നത്.
മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ഭാവന. ”പിന്തുണ നല്‍കിയവര്‍ ഏറെയുണ്ട്. ആഷിക് അബു, പൃഥ്വിരാജ്, ഷാജി കൈലാസ്, ഭദ്രന്‍ തുടങ്ങി അനേകം പേര്‍ അവരുടെ സിനിമകളില്‍ അവസരം ഓഫര്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. അത്രയ്ക്കും ട്രോമയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. എന്റെ മനസ്സമാധാനത്തിനു വേണ്ടി മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.യ