KERALALATEST

അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്; അച്ഛന്‍ അറസ്റ്റില്‍

 

വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അക്ഷയുടെ അച്ഛന്‍ മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷയ് ലഹരിക്ക് അടിമയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെയാണ് അക്ഷയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പിതാവിനെ ചോദ്യം ചെയ്തതിലാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയുടെ കഴുത്തില്‍ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം.

മരണത്തെ കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തതത വരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button