LATESTBREAKING NEWSNATIONALPOLITICS

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍,ചേരിപ്പോര് വീണ്ടും പാര്‍ട്ടിയെ വിഴുങ്ങുമ്പോള്‍

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലും ബി.ജെ.പി നാല് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്. നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്താണ്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വിജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.
കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്- സിദ്ദു വിഭാഗങ്ങളുടെ തമ്മിലടി ഒടുവില്‍ കലാശിച്ചത് അമരീന്ദര്‍ സിങിന്റെ പുറത്താകലിലേക്കാണ്.പഞ്ചാബിലെ ശക്തമായി നിന്ന ചേരിപ്പോര് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഒരിക്കലും പരിഹരിക്കാനായില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.തുടക്കമെന്ന നിലയില്‍ സിദ്ദുവിനെ കഴിഞ്ഞ മാസം പിസിസി അധ്യക്ഷനായി നിയമിച്ചിട്ടും ഗ്രൂപ്പുപോര് അവസാനിച്ചില്ലെന്നു മാത്രമല്ല, രൂക്ഷമായി.

കശ്മീര്‍ വിഷയത്തില്‍ സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അന്ന് മുഖ്യമന്ത്രി അമരീന്ദര്‍ ആഞ്ഞടിച്ചിരുന്നു. ഇതില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് മാലിയെ രാജിവയ്പിച്ചതോടെ സിദ്ദു ക്യാമ്പ് അസ്വസ്ഥമാണ്. സിദ്ദു അനുകൂലികളായ മന്ത്രിമാരും എംഎല്‍എമാരും പ്രത്യേക യോഗം ചേര്‍ന്ന് അമരീന്ദറില്‍ വിശ്വാസം നഷ്ടമായെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് തുടരുന്നതിനിടെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞു പോക്കാണ് കോണ്‍ഗ്രസിന് അടുത്ത തലവേദനയായത് . ഹര്‍ പ്രമീത് കൗര്‍ ബബ്ലയും ഭര്‍ത്താവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദേവീന്ദര്‍ സിംഗ് ബബ്ലയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker