പാതയോരത്തെ കൊടിമരങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഹൈക്കോടതിയുടെ തുടർച്ചയായുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്യും.
കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പലതവണ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാർക്കും തദ്ദേശഭരണ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം നൽകി സർക്കാർ ഉത്തരവുകളും പുറപ്പെടുവിച്ചു.
എന്നാൽ ഇത് നടപ്പാക്കാതിരുന്നതോടെ ഹൈക്കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണവും വിമർശന വിധേയമായി. ഹൈക്കോടതിയുടെ കർശന നിലപാടിനെ തുടർന്നാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്.