LATESTBREAKING NEWSKERALA

സിൽവർ ലൈൻ പദ്ധതി; സാമൂഹികാഘാത പഠനത്തിന് കല്ലിടാൻ നിയമമില്ല

കേരള സർവേ-അതിർത്തി നിയമത്തിൽ സാമൂഹികാഘാത പഠനത്തിനു കല്ലിടണം എന്ന നിർദേശമില്ല. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപന പ്രകാരമാണു സിൽവർലൈൻ പദ്ധതിക്കായി കല്ലിടൽ നടത്തുന്നതെന്നാണു കെ-റെയിലിന്റെ വാദം. എന്നാൽ, നിയമത്തിൽ ഒരിടത്തും കല്ല് എന്ന വാക്കു പോലും ഇല്ല. അടയാളം നൽകണം എന്നു മാത്രമാണു സൂചിപ്പിക്കുന്നത്. സർക്കാരിന് ഏതു ഭൂമിയിലും സർവേ നടത്തി അതിരുകൾ നിശ്ചയിക്കാമെന്ന് ഈ നിയമത്തിൽ പറയുന്നു.

അതിരടയാളവും നൽകാം. എന്നാൽ കല്ലിടണമെന്നു പറയുന്നില്ല. സിൽവർലൈൻ പദ്ധതിയുടെ സർവേയ്ക്കായി കല്ലിടുന്നതും പിഴുതു കളയുന്നതും സംഘർഷത്തിനു വഴിവയ്ക്കുകയാണ്. ഇതിന്റെ പേരിൽ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വാക്‌പോരാട്ടങ്ങൾ പ്രകോപനത്തിനും കാരണമാകുന്നുണ്ട്. ഇപ്പോൾ കെ-റെയിൽ സ്ഥാപിക്കുന്ന കല്ലിന്റെ രൂപവും അളവും സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker