LATESTNATIONAL

6 വയസുകാരനെ ബലി നല്‍കി,ദൈവ കല്‍പന പ്രകാരമാണ് ബലിയെന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികളുടെ മൊഴി

ന്യൂഡല്‍ഹി : ആറ് വയസുകാരനെ ബലി നല്‍കിയ സംഭവത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍, അമര്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ലോധി കോളനിയിലെ കെട്ടിട നിര്‍മ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. ദൈവകല്‍പന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
അറസ്റ്റിലായവര്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ് പറയുന്നു . കൊല്ലപ്പെട്ടത് യുപി സ്വദേശികളുടെ മകനാണ്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിര്‍മ്മാണ തൊഴിലാളികളാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker