BREAKING NEWSLATESTWORLD

61 കാരിക്ക് 24 കാരന്‍ ഭര്‍ത്താവ്, ആദ്യ കുഞ്ഞും പിറക്കുന്നു; ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്ന് ദമ്പതികള്‍

ന്യൂയോര്‍ക്ക്: വിവാഹശേഷം ആദ്യ കുഞ്ഞ് പിറക്കുന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. വാര്‍ധക്യകാലത്ത് വളരെ ബുദ്ധിമുട്ടേറി ഉണ്ടായ കുഞ്ഞാണെങ്കില്‍ ആ സന്തോഷം ഏറുകയും ചെയ്യും. എന്നാല്‍ 24കാരനായ യുവാവിനെ വിവാഹം ചെയ്യുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന കഥ പങ്കുവെക്കുന്നത് 61കാരിയാണ്. ജോര്‍ജിയ സ്വദേശികളായ ദമ്പതികളുടെ അനുഭവമാണ് ടിക് ടോക്കിലൂടെ പുറത്തു വന്നിട്ടുള്ളത്.
അഞ്ചും പത്തുമൊന്നുമല്ല, 37 വര്‍ഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. ഷെറിള്‍ എന്ന 61കാരിയും കുറാന്‍ മക്കെയ്ന്‍ എന്ന 24കാരനുമാണ് കഥാപാത്രങ്ങള്‍. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ടു തന്നെ ദമ്പതികള്‍ ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രശസ്തരായിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞു പിറക്കുന്നുവെന്ന വാര്‍ത്ത. ഇവരുടെ ടിക് ടോക് പേജിന് 22 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.
തങ്ങളുടെ ബന്ധം പ്രശസ്തിയ്ക്കു വേണ്ടിയല്ലെന്നും പ്രണയം സത്യസന്ധമാണെന്നും ദമ്പതികള്‍ പറയുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കുറാന്‍ ഷെറിളിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഇവരുടെ ആരാധാകര്‍ ഓണ്‍ലൈനായി സ്വീകരിച്ച സംഭാവന ഉപയോഗിച്ചായിരുന്നു കുറാന്‍ വിവാഹാഭ്യര്‍ഥനയ്ക്കുള്ള മോതിരം വാങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. ടെനസിയിലെ ഒരു പുഴയോരത്തു വെച്ച് നടന്ന വിവാഹത്തിന്റെ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ 20,000ത്തിലധികം പേരാണ് കണ്ടത്.
എന്നാല്‍ തങ്ങളുടെ ദാമ്പത്യത്തില്‍ പുതിയൊരു അധ്യായം പിറക്കുന്നുവെന്ന വിവരമാണ് ഷെറിള്‍ കഴിഞ്ഞ ദിവസം ആരാധകരോട് വെളിപ്പെടുത്തിയത്. താനും ഭര്‍ത്താവ് കുറാനും ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകുന്നു എന്ന വിവരമാണ് 61കാരി അറിയിച്ചത്. ദത്തെടുക്കല്‍ വഴിയോ വാടക ഗര്‍ഭപാത്രം വഴിയോ ഒരു കുഞ്ഞിനെ സ്വന്തമാക്കാനാണ് ഇരുവരുടെയും പദ്ധതി. കുഞ്ഞിനുള്ള പ്രാം അടക്കമുള്ള ഉപകരണങ്ങളുടെ ഷോപ്പിങും ദമ്പതികള്‍ ആരംഭിച്ചിട്ടുണ്ട്.
തന്റെ കുടുംബത്തില്‍ മിക്കവര്‍ക്കും ഇതൊരു സന്തോഷവാര്‍ത്തയാണെന്ന് ഒരു മുത്തശ്ശി കൂടിയായ ഷെറിള്‍ പറയുന്നു. തന്റെ കൊച്ചുമക്കളില്‍ പലരും ഭര്‍ത്താവ് കുറാനെ പപ്പാ എന്നു വിളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഷെറിള്‍ പറയുന്നു.
കുറാനുമായുള്ള ബന്ധത്തില്‍ ആദ്യ കുഞ്ഞാണ് ഇതെങ്കിലും ഇത് ഷെറിളിന്റെ എട്ടാമത്തെ കുട്ടിയാണ്. എന്നാല്‍ ഏറ്റവും മൂത്ത കുട്ടിയ്ക്ക് ഇന്ന് 41 വയസ് പ്രായമുണ്ട്. ഇളയയാള്‍ക്ക് 29 വയസും. എല്ലാവര്‍ക്കും ഭര്‍ത്താവ് കുറാനെക്കാള്‍ പ്രായമുണ്ടെന്നതാണ് ശ്രദ്ധേയം.
കുടുംബത്തില്‍ എല്ലാവരെയും ഒപ്പം വേണമെന്നാണ് ആഗ്രഹമെന്നും കുറാന്റെ കുഞ്ഞിന്റെ അമ്മയാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ ഈ പ്രായത്തില്‍ പ്രസവിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് വാടക ഗര്‍ഭപാത്രമോ ദത്തോ പരിഗണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2012ലാണ് കുറാന്‍ ഷെറിളിനെ കണ്ടുമുട്ടുന്നത്. ഷെറിളിന്റെ മകന്‍ ക്രിസ് നടത്തുന്ന ഭക്ഷണശാലയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അത്. അന്ന് കുറാന് 15 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് ഏറെക്കാലം ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നെങ്കിലും 2020 നവംബര്‍ നാലിന് വീണ്ടും സൗഹൃദം തുടരുകയായിരുന്നു. അന്ന് ഒരു കടയില്‍ ക്യാഷ്യര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷെറിള്‍. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളര്‍ന്നു. ജൂലൈ 2021ന് കുറാന്‍ ഷെറിളിന് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. ഇരുവരും തമ്മില്‍ അഗാധമായ പ്രണയമാണെന്നും അടുത്ത വര്‍ഷം തന്നെ ഒരു കുഞ്ഞിനെ വേണമെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
സെപ്റ്റംബറില്‍ വിവാഹത്തോട് അനുബന്ധിച്ച് ടെനസിയില്‍ എത്തിയെങ്കിലും കുടുംബവുമായി ഉടന്‍ ഒത്തുചേരുമെന്നം എല്ലാവരും ഒപ്പം വേണമെന്നാണ് ആഗ്രഹമെന്നും ദമ്പതികള്‍ നയം വ്യക്തമാക്കുന്നു. രണ്ട് വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള 17 കൊച്ചുമക്കളും ഷെറിളിനുണ്ട്. കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളതാണ് സന്തോഷമെന്നും ഷെറിള്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ പ്രായത്തിലും അമ്മയാകുന്നത് സ്വാര്‍ത്ഥതയാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ കുട്ടിയെ എങ്ങനെ നോക്കും എന്ന ആശങ്ക തനിക്കില്ല. മരണത്തിനു മാത്രമേ തങ്ങളെ വേര്‍പിരിക്കാനാകൂ എന്നും ഷെറിള്‍ പറയുന്നു. തങ്ങളുടെത് ആരോഗ്യകരമായ ലൈംഗികജീവിതമാണെന്നും സ്വകാര്യ ജീവിതം ആരാധകരിലേയ്ക്ക് എത്തിക്കാന്‍ ഒരു ഒണ്‍ലിഫാന്‍സ് പേജുണ്ടെന്നും ദമ്പതികള്‍ പറയുന്നു.
അതേസമയം, അമ്മയുടെ പുതിയ ദാമ്പത്യത്തോട് ഷെറിളിന്റെ മൂന്ന് മക്കള്‍ക്ക് മാത്രമാണ് താത്പര്യമുള്ളത്. എന്നാല്‍ കുറാന്റെ കുടുംബം പിന്തുണയുമായി രംഗത്തുണ്ട്. എതിര്‍പ്പുകളെ വകവെക്കില്ലെന്നും മുന്നോട്ടു പോകുമെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker