ശ്രീനിവാസന് വധക്കേസിലെ പ്രതികളില്‍ പ്രധാനിയായ ഒരാള്‍കൂടി പിടിയില്‍. ആറംഗ സംഘത്തിലെ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
ബിലാല്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണ്. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രതികളുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. പ്രതികള്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു സംഘമുണ്ട്. എന്നാല്‍ മറ്റ് പ്രതികള്‍ എളുപ്പത്തില്‍ വലയിലാകുമെന്നാണ് പൊലീസിന്റെ നി?ഗമനം.
കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പിടിയിലായ മൂന്ന് പേര് ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.