LATESTBREAKING NEWSKERALA

തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല; ആം ആദ്മി പാര്‍ട്ടിയുടേയും ട്വന്റി ട്വന്റിയുടേയും പിന്തുണ തേടി കെ സുധാകരന്‍

ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയെന്ന നിലയില്‍ ട്വന്റി ട്വന്റിക്കെതിരെ കോണ്‍ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികള്‍ക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും.

എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത പ്രസ്ഥാനമാണ് സിപിഐഎം. എഎപിക്ക് പിന്തുണ നല്‍കാനാവുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ഒരിക്കലും എഎപിക്ക് കഴിയില്ല. കേരളത്തിലെയും ഡല്‍ഹിയിലെയും രാഷ്ട്രീയ സാഹചര്യം വേറെയാണെന്ന് മനസിലാക്കണം. നാലാംബദലിനുള്ള സാധ്യത കേരളത്തിലില്ല. നാക്കുകൊണ്ടോ വാക്കുകൊണ്ടോ ചിന്തകൊണ്ടോ എഎപി സിപിഐഎമ്മുമായി സഖ്യം ചേര്‍ന്നിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് വെളിപ്പെടുത്തിയിരുന്നു. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker