LATESTBREAKING NEWSKERALA

രാജ്യത്ത് വിലക്കയറ്റം അതിതീവ്രം; പണപ്പെരുപ്പം 15.08%

 


രാജ്യത്ത് വിലക്കയറ്റം രൂക്ഷം. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പം 15.08%. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പതിമൂന്ന് മാസമായി പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്. അസംസ്‌കൃത എണ്ണ , ഭക്ഷ്യവസ്തുക്കള്‍, ലോഹങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് ഇതിന് കാരണം. ഏപ്രിലിലെ ചില്ലറവില്‍പ്പന സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പവും എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.

അതേസമയം രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ഏപ്രിലിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ദേശീയ നാണ്യപ്പെരുപ്പ നിരക്ക് 7.79 ശതമാനമാണ്. എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു. കേരളത്തില്‍ 5.08 ശതമാനംമാത്രം.

തൊട്ടുപിന്നില്‍ തമിഴ്നാട് (5.4 ശതമാനം). 13 സംസ്ഥാനത്ത് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. നാലു സംസ്ഥാനത്താകട്ടെ ഒമ്പത് ശതമാനമോ അതിനു മുകളിലോ ആണ് വിലക്കയറ്റമെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker