LOCAL NEWSERANAKULAM

37 വര്‍ഷങ്ങള്‍ ഇന്ത്യന്‍ നേവിയില്‍ സേവനം : എം എസ് ശ്രീ കല വിരമിച്ചു

 


ദക്ഷിണ നാവിക സേനയിലെ , ലൈബറി & ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ ആയ
ശ്രീകല എം എസ്‌  37 വര്‍ഷത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.

ഭാരതീയ നാവികസേനയിലെ ഗ്രൂപ്പ് A ലെവല്‍ പതിനൊന്ന് (11) സിവിലിയന്‍ ഓഫീസര്‍ ആണ് ശ്രീകല.1985 ല്‍ ഗ്രൂപ്പ് B തസ്തികയില്‍ ലൈബ്രേറിയനായി , കൊച്ചിയില്‍ നിയമിതയായി.

അസിസ്റ്റന്റ് ലൈബ്രറി ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ ആയി ഇന്ത്യന്‍ നേവല്‍ അക്കാഡമിയിലും,സിവിലിയന്‍ അഡ്മിന്‍ ഓഫീസര്‍ ആയി , ഐ.എന്‍ എസ് വെണ്ടുരുത്തിയിലും സേവനംചെയ്തിട്ടുണ്ട്.ഗീതിക , സ്മൃതിശലഭങ്ങള്‍ എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിതാ സമാഹാരത്തിന് കേരള സാഹിത്യ വേദിയുടെ തകഴി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഐ എന്‍ എസ്സ് വെണ്ടുരുത്തിയില്‍ നടന്ന യാത്ര അയപ്പു ചടങ്ങില്‍ ക്യാപ്ടന്‍ അജയ് ചെല്ലപ്പന്‍,കമാണ്ടര്‍ പ്രിറ്റിക ശര്‍മ്മ,കമാണ്ടര്‍ ഷനിധ് റ്റി.എം. തുടങ്ങിയവര്‍ പങ്കെടുത്തു.തിരുവനന്തപുരം അരശു പറമ്പ് ചിറത്തലക്കല്‍ കുടുംബാംഗമാണ് ശ്രീ കല. ഭര്‍ത്താവ് അനില്‍കുമാര്‍ .മകള്‍ അഞ്ജലി,മകന്‍ അര്‍ജ്ജുന്‍ ,

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker