LATESTKERALA

കുടിയന്മാരുടെ ശ്രദ്ധയ്ക്ക്, നാളെ ബിവറേജും ബാറും തുറക്കില്ല

 


ഞായറാഴ്ച്ച ദിവസം അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. ഞായറാഴ്ച്ച ലഹരി വിരുദ്ധദിനമായതിനാല്‍ നാളെ സമ്പൂര്‍ണ ഡ്രൈ ഡേ. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. ഇന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നല്ല തിരക്കുണ്ടാവും.

അതേസമയം തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്‌കോ എംഡിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവില്‍പന ശാലകളാകും. നിലവില്‍ ബവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker