BREAKING NEWSKERALALATEST

72 പഞ്ചായത്തുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 50 ശതമാനത്തിനുമുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 72 പഞ്ചായത്തുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 50 ശതമാനത്തിനുമുകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നൂറിലധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിനുമുകളിലാണിത്. 500 മുതല്‍ 2000വരെ പേര്‍ ചികിത്സയിലുള്ള 57 പഞ്ചായത്തുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയില്‍ 50 ശതമാനം സ്ഥിരീകരണ നിരക്കുള്ള 19 പഞ്ചായത്തുകളുണ്ട്. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണംകൂടുതലാണ്. മറ്റുജില്ലകളില്‍ കുറയുന്നുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരെയും അവധികഴിഞ്ഞ ഡോക്ടര്‍മാരെയും ഉപയോഗിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button