BREAKING NEWSKERALALATEST

പി. ജയരാജന്റെ പേരിലും ‘വ്യാജന്‍’; നിരവധി പേരോട് പണം ആവശ്യപ്പെട്ടതായി പരാതി

കണ്ണൂര്‍: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം. വാട്‌സാപ്പില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ അഡീഷണല്‍ പോലീസ് സുപ്രണ്ടിന് പി. ജയരാജന്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി പേരോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ആരെങ്കിലും പണം അയച്ചു കൊടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
നേരത്തെ സംസ്ഥാനത്തെ പല പ്രമുഖരുടേയും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പണം ആവശ്യപ്പെട്ടിരുന്നത് സംബന്ധിച്ച് പോലീസില്‍ വിവരം ലഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker