BREAKING NEWSHEALTHLATESTNATIONALNEWS

ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്‌സീന് രാജ്യത്ത് അനുമതി

ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്‌സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്‌സീനാണിത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) വാക്‌സീനായ ‘ബിബിവി154’ ന് ഡ്രഗ്‌സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയിൽ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. വാഷിങ്ടൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്‌സീൻ വികസിപ്പിച്ചത്. വാക്‌സീൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നു കമ്പനി അവകാശപ്പെടുന്നു. മൂക്കിലൂടെ 2 ഡോസ് വാക്‌സീനായി നൽകുമ്പോഴും മറ്റൊരു വാക്‌സീന്റെ ആദ്യ 2 ഡോസിനു ശേഷം ബൂസ്റ്റർ ഡോസായി നൽകുമ്പോഴും ഇതു സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു.

Related Articles

Back to top button