LATESTBREAKING NEWSNATIONALTOP STORY

ജമ്മുവില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അനന്ത്നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയുന്നതിനായി തിരച്ചില്‍ ശക്തമാക്കിയതായും സുരക്ഷാ സേന അറിയിച്ചു. നിരോധിത ഭീകരസംഘടനയായ എച്ച്എമ്മിന്റെ ചാവേറുകളായ ഡാനിഷ് ഭട്ട്, ബഷാരത് നബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. അതിനുശേഷമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker