BREAKING NEWSOTHERSSPORTS

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

പാലക്കാട്: ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.
പാലക്കാട്ടെ മുണ്ടൂര്‍ പാലക്കീഴ് സ്വദേശിനിയായ ചിത്ര 1500 മീറ്ററില്‍ ഇന്ത്യക്കായി ഒട്ടേറെ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2016ല്‍ സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലാണ് സ്വര്‍ണനേട്ടം. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker