
പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം വെള്ളിയാഴ്ച വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരിക്കും റീ പോസ്റ്റുമോര്‍ട്ടം. മൂന്ന് ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക.
കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷമാണ് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 28 നാണ് മത്തായിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തിരുന്നു