ഉഡുപ്പി അമ്പലപ്പാടിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയില്‍ ഗൃഹനാഥൻ വെന്തു മരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഭാര്യയും മരണത്തിന് കീഴടങ്ങി. മദ്യശാല ഉടമ രാമചന്ദ്ര ഷെട്ടിയാണ് (52) തിങ്കളാഴ്ച മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അശ്വിനി ഷെട്ടി (47) ചൊവ്വാഴ്ച ആശുപത്രിയില്‍ മരിച്ചു.
ബി.ജെ.പി മഹിള മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റായിരുന്നു അശ്വിനി. ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി. എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം.