TECHMOBILE

8എസ് 5ജി ഫോണുകള്‍ പുറത്തിറക്കി റിയല്‍മി, ടാബും സ്പീക്കറും വിപണിയില്‍

കൊച്ചി: ആദ്യമായി ടാബ്ലെറ്റും ബ്ലൂടൂത്ത് സ്പീക്കറും പുറത്തിറക്കി റിയല്‍മി. ഇതോടൊപ്പം 5ജി സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ 8എസ് ഫോണ്‍ കൂടി റിയല്‍മി പുറത്തിറക്കി. റിയല്‍മി 8ഐ ഫോണുകളും പുതിയ ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.
ലോകത്തെ ആദ്യത്തെ മീഡിയാടെക് ഡൈമെന്‍സിറ്റി 810 5ജി പ്രൊസസറാണ് റിയല്‍മി 8എസ് 5ജി ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 90ഹെഡ്‌സ് ഡിസ്‌പ്ലേ, 33വോട്‌സ് ചാര്‍ജ്, 5000 എംഎഎച്ച് ബാറ്ററി, 13ജിബി റാം, 64എംപി നൈറ്റ്‌സ്‌കേപ്പ് ക്യാമറ തുടങ്ങിയവ റിയല്‍മി 8എസ് 5ജിയുടെ പ്രത്യേകതയാണ്. യൂനിവേഴ്‌സ് ബ്ലൂ, യൂനിവേഴ്‌സ് പര്‍പ്പിള്‍ വര്‍ണങ്ങളില്‍ ലഭ്യമാണ്. റിയല്‍മി.കോം, ഫഌപ്കാര്‍ട്ട് തുടങ്ങിയവയില്‍ സെപ്റ്റംബര്‍ 13 ഉച്ച മുതല്‍ ലഭ്യമാണ്. 6ജിബി, 128ജിബിക്ക് 17,999 രൂപയും 8ജിബി, 128ജിബിക്ക് 19,999 രൂപയുമാണ് വില.
മീഡിയാടെക് ഹെലിയൊ ജി96 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി 8ഐ. 120ഹെഡ്‌സ് അള്‍ട്രാസ്മൂത്ത് ഡിസ്‌പ്ലേ, 18 വോട്‌സ് ഫാസ്റ്റ് ചാര്‍ജ്, 5000 എംഎഎ്ച് ബാറ്ററി, 11ജിബി ഡൈനാമിക് റാം, 50 എംപി എഐ ടിപ്പിള്‍ ക്യാമറ തുടങ്ങിയവ റിയല്‍മി 8ഐയുടെ പ്രത്യേകതകളാണ്. സ്‌പേസ് ബ്ലാക്ക്, സ്‌പേസ് പര്‍പ്പ്ള്‍ നിറങ്ങളില്‍ ലഭ്യമാണ്. 4ജിബി, 64ജിബിക്ക് 13,999 രൂപയും 6ജിബി, 128ജിബിക്ക് 15,999 രൂപയുമാണ് വില. സെപ്റ്റംബര്‍ 14 മുതല്‍ ലഭ്യമായിരിക്കും.
മീഡിയടെക് ഹെലിയൊ ജി80 പ്രൊസസറാണ് റിയല്‍മി പാഡ് എന്ന പേരില്‍ പുറത്തിറക്കുന്ന പുതിയ ടാബ്ലെറ്റിന്റെത്. 10.4 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, 200X1200 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍, 6.9 എംഎം അള്‍ട്രാ സ്ലിം ഡിസൈന്‍, ഡോള്‍ബി അറ്റ്‌മോസ് ക്വാഡ് സ്പീക്കര്‍, 7100 എംഎഎച്ച് ബാറ്ററി, 18വോട്‌സ് ക്വിക്ക് ചാര്‍ജ്, 8എംപി അള്‍ട്രാവൈഡ് ക്യാമറ തുടങ്ങിയവ പ്രത്യേകതകളാണ്. 3ജിബി, 32ജിബിക്ക് 13,999 രൂപയാണ് വില. 4ജിബി, 64ജിബിക്ക് 17,999 രൂപ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker