
ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,268 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകൾ 81ലക്ഷം കടന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതുവരെ 81,37,119 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 74,32,829 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
പ്രതിദിന കണക്കിൽ കുറവ് വരുന്നതും രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 59,454 പേരാണ് രോഗമുക്തി നേടിയത്. സജീവ കോവിഡ് കേസുകൾ ആറുലക്ഷത്തിൽ താഴെയായി എന്നതും മറ്റൊരു ആശ്വാസ വാർത്തയാണ്. നിലവിൽ 5,82,649 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
മരണനിരക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 551 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,21,641 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.