സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. തൃശൂര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 16 കോടിയോളം രൂപ കൈമാറിയെന്ന് പ്രവീണ്‍ റാണ മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് റാണയെ അറസ്റ്റ് ചെയ്തത്.
പ്രവീണ്‍ റാണയെ സഹായിച്ച കണ്ണൂര്‍ സ്വദേശി ഷൗക്കത്തിന് നോട്ടീസ് നല്‍കാനാണ് പൊലീസിന്റെ നീക്കം. കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യും. വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 11 സ്ഥാപനങ്ങളുടെ കീഴിലാണ് തട്ടിപ്പെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിലവില്‍ 36 കേസുകള്‍ പ്രവീണ്‍ റാണയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.