സംസ്ഥാന ബജറ്റില്‍ മദ്യത്തിന് വിലകൂട്ടിയതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനിലെ ഓള്‍ഡ് മങ്ക് റമ്മിന്റെ വിലയുമായി താരതമ്യം ചെയ്താണ് വിമര്‍ശനം. 750 മില്ലി ലിറ്റര്‍ റമ്മിന് രാജസ്ഥാനില്‍ 455 രൂപയാണ് വില വരുന്നത്. എന്നാല്‍ കേരളത്തില്‍ ഇതിന് 1000 രൂപയാണ് വില.
ഹരീഷ് പേരടിയുടെ പേസറ്റിന്റെ പൂര്‍ണ്ണരൂപം;
രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750ാഹ വാങ്ങിച്ചു…വില 455/….കേരളത്തിലെ വിലയില്‍ നിന്ന് 545/ രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്‌ക്കാരം..-
ഓള്‍ഡ് മങ്ക് ബോട്ടില്‍ കയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ഹരീഷ് പേരടി കുറിച്ചു. അതിനൊപ്പം കേരളത്തിലെ മദ്യ വിലയുടെ പട്ടികയും കൊടുത്തിട്ടുണ്ട്.