KERALALATEST

തനിക്കെതിരായ നീക്കം ആസൂത്രിതം; പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്ന് അനില്‍ ആന്റണി

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും ആരോപണവുമായി കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ അനില്‍ ആന്റണി. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളെ അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അതാരാണെന്ന് പറയുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

രാജ്യതാത്പര്യത്തിനായി നിന്ന തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി വരുമെന്ന് അനില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററി ചര്‍ച്ചയായതിനു പിന്നാലെ ബിബിസിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ഉയര്‍ത്തിയ വിമര്‍ശനം വിവാദമായിരുന്നു. തുടര്‍ന്ന് അനില്‍ പാര്‍ട്ടിപദവികള്‍ രാജിവച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker