കൊച്ചി:ഗാഡ്ജറ്റ്സ് മേഖലയില്‍ തരംഗം സൃഷ്ടിക്കാന്‍ പുത്തന്‍ ഐപാഡ് മോഡലുകള്‍ പുറത്തിറക്കി ആപ്പിള്‍. രണ്ട് പുതിയ മോഡലുകളാണ് ആപ്പിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്പ്ലേ വലുപ്പത്തില്‍ വില കുറഞ്ഞ മോഡലായ ഐപാഡ് എട്ടാം തലമുറയും. ഐപാഡ് എയറുമാണ് കമ്പനി പുറത്തിറക്കിയത്. കൂടുതല്‍ കരുത്തോടെയാണ് ഐപാഡ് എയറിന്റെ ഇത്തവണത്തെ വരവ്.
ഐപാഡ് സ്വപ്നം കാണുന്ന തുടക്കക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഐപാഡ് എട്ടാം തലമുറ പുറത്തിറക്കിയിരിക്കുന്നത്. 10.2 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തില്‍ A12 ചിപ്സെറ്റിന്റെ കരുത്തിലാണ് ടാബ്ലെറ്റ് എത്തുന്നത്. എന്‍ട്രി ലെവല്‍ ഐപാഡാണെങ്കില് ഗ്രാഫിക്സിലുള്പ്പടെ മികച്ച പ്രകടനം ലഭിക്കുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.