BREAKINGNATIONAL
Trending

9കാരിയെ കൊന്നശേഷം മൃതദേഹം കര്‍പ്പൂരമിട്ട് കത്തിച്ചു; പിടിയിലായ 16-കാരന്‍ ഈവര്‍ഷം നടത്തിയത് 20 മോഷണങ്ങള്‍

ചണ്ഡീഗഡ്: അയല്‍വാസിയായ ഒമ്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 16-കാരന്‍ ഈ വര്‍ഷം മാത്രം നടത്തിയത് ഇരുപതോളം കവര്‍ച്ചകളെന്ന് പോലീസ്. ഹരിയാണയിലെ ?ഗുരു?ഗ്രാമില്‍ ജൂലായ് ഒന്നിനായിരുന്നു മോഷണവിവരം പുറത്തുപറയാതിരിക്കാന്‍ 16-കാരന്‍ ഒമ്പതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും ഇളയ സഹോദരനും ആണ്‍കുട്ടിയുടെ അമ്മയെ കാണാനായി വീട്ടില്‍ എത്തിയിരുന്നു. ഇതുകണ്ട യുവാവ് പഠനാവശ്യത്തിനെന്ന വ്യാജേന അയല്‍പക്കത്തുള്ള പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
വെള്ളമെടുക്കാനായി കുട്ടി പോയ സമയം അലമാര തുറന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ യുവാവ് ശ്രമിച്ചു. എന്നാല്‍, മോഷണശ്രമം പെണ്‍കുട്ടി കണ്ടതോടെ നടന്നതൊന്നും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, ഇതിനു വിസ്സമതിച്ചതോടെ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വിരലടയാളം ഉള്‍പ്പെടെ തെളിവുകള്‍ നശിപ്പിക്കാനായി പൂജാമുറിയില്‍ ഉണ്ടായിരുന്ന കര്‍പ്പൂരം മൃതഹേഹത്തിലിട്ട് കത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ തിരികെ വന്നപ്പോള്‍ 16-കാരന്‍ മൃതദേഹത്തിന് സമീപം ഇരിക്കുന്നതാണ് കണ്ടത്.
ചിലര്‍ മോഷ്ടിക്കാന്‍ എത്തിയെന്നും കവര്‍ച്ചാശ്രമം തടഞ്ഞ തന്നെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നും അമ്മയോട് പറഞ്ഞു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കൊലപാതകം ചെയ്തത് താനാണെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ കുറ്റം ഏറ്റുപറയുകയായിരുന്നു.
എന്നാല്‍, പെണ്‍കുട്ടിയെ ലൈം?ഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചോ എന്ന കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടിവരുമെന്നാണ് ഉദ്യോ?ഗസ്ഥര്‍ പറയുന്നത്. ചൂതാട്ടത്തിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനായിരുന്നു മോഷണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആണ്‍കുട്ടി മയക്കുമരുന്ന് ഉപയോ?ഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, മകന് നിയമ സഹായം ഏര്‍പ്പെടുത്താനോ കേസില്‍നിന്ന് രക്ഷപ്പെടുത്താനോ ശ്രമിക്കില്ലെന്ന് പിതാവ് വ്യക്തമാക്കി. തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയ മകനുവേണ്ടി അഭിഭാഷകനെ നിയമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button