BREAKINGNATIONAL

9.4 ലക്ഷത്തിന്റെ കോഫി! യുവതി സൊമാറ്റോ വഴി ഒര്‍ഡര്‍ ചെയ്ത കോഫിയുടെ ചെലവ് കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ

നമ്മില്‍ പലരും കാപ്പി പ്രേമികളായിരിക്കും. ചിലരാവട്ടെ ചായപ്രേമികളായിരിക്കും. എന്തായാലും, എത്ര തന്നെ കാപ്പി പ്രേമമുണ്ടെങ്കിലും ദിവസേന വില കൂടിയ ഓരോ കോഫി വച്ച് കുടിക്കുക എന്നത് നടക്കുന്ന കാര്യമല്ല അല്ലേ? പണച്ചെലവ് തന്നെ പ്രധാന തടസ്സം. എന്തായാലും, അങ്ങനെ ചെയ്യുന്ന ഒരാളുണ്ട്. ദിവസവും സൊമാറ്റോ വഴി ഒരു കോഫി വച്ച് ഓര്‍ഡര്‍ ചെയ്ത് കുടിക്കുന്ന യുവതിയുണ്ടത്രെ മുംബൈയില്‍. ഇതുവരെ 9.4 ലക്ഷം രൂപയാണ് അവള്‍ കോഫിക്ക് വേണ്ടി മാത്രം ചെലവഴിച്ചതെന്നാണ് പറയുന്നത്.
സൊമാറ്റോ വഴി സ്റ്റാര്‍ബക്സില്‍ നിന്ന് ദിവസവും തന്റെ പ്രിയപ്പെട്ട സിന്നമന്‍ കോഫി ഓര്‍ഡര്‍ ചെയ്യുകയാണ് മിഷ്‌കത്ത് എന്ന യുവതി ചെയ്യുന്നത്. ഇപ്പോള്‍ യുവതിയെ വച്ച് സൊമാറ്റോ ഒരു പരസ്യവും ചെയ്തിട്ടുണ്ട്. സൊമാറ്റോയുടെ മാര്‍ക്കറ്റിം?ഗ് ഹെഡ്ഡായ സാഹിബ്ജീത് സിംഗ് സാഹ്നി ഇതിന്റെ ഒരു വീഡിയോ ലിങ്ക്ഡ്ഇന്നില്‍ പങ്കുവച്ചിട്ടുമുണ്ട്. അതില്‍ പറയുന്നത്, ഇതുവരെ മിഷ്‌കാത്ത് കോഫി ഓര്‍ഡര്‍ ചെയ്തതിലായി മാത്രം 9 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു എന്നാണ്.
‘സൊമാറ്റോ വഴി 9.4 ലക്ഷത്തിന്റെ കോഫി മുംബൈയില്‍ നിന്നുള്ള മിഷ്‌കാത്ത് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞു. ഇത് അവരോടുള്ള ആദരവാണ്. ഈ വീഡിയോ ചെയ്യാന്‍ സമ്മതിച്ചതിന് അവരുടെ അമ്മയോടുള്ള നന്ദിയും അറിയിക്കുന്നു’ എന്നും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.
എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായിട്ടുണ്ട്. ഒരു യൂസര്‍ കുറിച്ചത്, ദിവസം ഒരു കോഫി വച്ചാണെങ്കില്‍ എട്ട് വര്‍ഷമെങ്കിലും ഓര്‍ഡര്‍ ചെയ്താലേ 9 ലക്ഷത്തിന്റെ കോഫിയാകൂ. 2020 ലാണ് സ്റ്റാര്‍ബക്ക്‌സ് സൊമാറ്റോ വഴി ലഭ്യമാകാന്‍ തുടങ്ങിയത്. ചിലപ്പോള്‍ കൂട്ടുകാര്‍ക്കോ എന്തെങ്കിലും പരിപാടിക്കോ ഒക്കെ ഒരുമിച്ച് കുറേ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവണം എന്നാണ്.
എന്തായാലും, 9 ലക്ഷത്തിന്റെ കോഫി എന്ന് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പലരും.

Related Articles

Back to top button