BREAKING NEWSWORLD

900ത്തിലധികം സ്ത്രീകളുടെ നഗ്നത ഒളിക്യാമറയില്‍ പകര്‍ത്തിയ പ്രതിക്ക് ശിക്ഷാ ഇളവ് നല്‍കിയത് വിവാദത്തില്‍

ലണ്ടന്‍: ഒളിക്യാമറ ഉപയോഗിച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ തടവില്‍ കഴിയുന്ന പ്രതിക്ക് ശിക്ഷാ കാലാവധി കുറച്ച് നല്‍കിയതില്‍ വ്യാപക എതിര്‍പ്പ്. മസാജ് പാര്‍ലറിലെ ജോലിക്കാരനായിരുന്ന ജൂലിയന്‍ റോഡിസ് (50) എന്നയാളെ നാല് വര്‍ഷത്തെ തടവിനാണ് ഇംഗ്ലണ്ടിലെ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. എന്നാല്‍ പ്രതി അപ്പീല്‍ നല്‍കിയതോടെ ഇയാളുടെ തടവ് ശിക്ഷാ മൂന്ന് വര്‍ഷത്തേക്ക് കുറച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണം.
ഇരകളായ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ് പ്രതിയുടെ ശിക്ഷാ കാലാവധി കുറച്ച നടപടിയെന്ന് ജൂലിയന്‍ റോഡിസ് പിടിക്കപ്പെടാന്‍ കാരണമായ സ്ത്രീ പറഞ്ഞു. ‘കേസ് നടപടികള്‍ കൈകാര്യം ചെയ്യുന്ന ഒരു ഡിറ്റക്ടീവ് കഴിഞ്ഞ ദിവം തന്നെ ബന്ധപ്പെട്ടിരുന്നു. ശിക്ഷാ കഠിനമാണെന്ന് വ്യക്തമാക്കി പ്രതി കോടതിയില്‍ അപ്പീല്‍ നല്‍കിയെന്ന വിവരം അപ്പോഴാണ് അറിയാന്‍ സാധിച്ചത്. അപ്പീല്‍ സ്വീകരിച്ച പ്രതിയുടെ കോടതി ശിക്ഷാകാലാവധി മൂന്ന് വര്‍ഷമായി കുറച്ച് നല്‍കുകയും ചെയ്തു. കോടതിയുടെ നടപടിയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചതായി തോന്നുന്നില്ല. തിരിച്ചറിഞ്ഞ ഓരോ സ്ത്രീക്കും നാല് മാസം എന്ന രീതിയിലാണോ പ്രതിക്ക് കോടതി ശിക്ഷ നല്‍കിയത്’ എന്നും ഇവര്‍ ചോദിച്ചു.
സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയ യുവതി സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന നീതി കിട്ടുന്നില്ലെന്നും ആരോപിച്ചു. ജൂലിയന്‍ റോഡിസിന്റെ മസാജ് പാര്‍ലറില്‍ എത്തിയ ഇവരുടെ സംശയമാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് യുവതി മസാജ് പാര്‍ലറില്‍ എത്തിയത്. വസ്ത്രം മാറുന്ന മുറിയിലെ ഒരു ചുവന്ന ലൈറ്റില്‍ സ്ഥാപിച്ചിരുന്ന ഒരു ക്ലോക്കാണ് സംശയമുണ്ടാക്കിയിരുന്നത്. മുറിയില്‍ ഒരു ലാപ്‌ടോപ്പും ഉണ്ടായിരുന്നു. സംശയം തോന്നിയതോടെ ഓണ്‍ലൈനില്‍ പരിശോധന നടത്തിയതോടെയാണ് ഇതേ ഹിഡന്‍ ക്യാമറ കണ്ടെത്തിയത്. ഇതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി.
കേസെടുത്ത പോലീസ് ജൂലിയന്‍ റോഡിസിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലാപ് ടോപ്പും ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്ത പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇയാള്‍ 999ത്തിലധികം സ്ത്രീകള്‍ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 30ന് പീറ്റര്‍ബറോ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചതോടെ നാല് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ഈ ശിക്ഷാകാലാവധിയാണ് കോടതി ഇപ്പോള്‍ കുറച്ച് നല്‍കിയിരിക്കുന്നത്.
പ്രതിയുടെ ശിക്ഷ മൂന്ന് വര്‍ഷമായി കുറച്ച കോടതി നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് ഹെലന്‍ കെയ്ഗ്‌ലി രംഗത്തുവന്നു. ‘പ്രതിയുടെ ശിക്ഷാ കാലാവധി കുറച്ച് നല്‍കിയതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടുതല്‍ വിവരങ്ങള്‍ വായിക്കും. ഈ സംഭവം യാഥാര്‍ഥ്യം ആണെന്ന തോന്നല്‍ പോലും ഇവര്‍ക്കുണ്ടാകില്ല, അത്രയ്ക്കും നീചമായ കാര്യമാണിത്. മസാജ് ചെയ്യുന്ന മുറിയില്‍ സ്ഥാപിച്ചിരുന്ന ക്ലോക്ക് എന്തായിരുന്നുവെന്ന് മനസിലാക്കുന്ന സ്ത്രീകള്‍ക്ക് ഞെട്ടല്‍ എന്തുമാത്രമാണെന്ന് ഊഹിക്കാന്‍ എനിക്കാകും. പ്രതിയില്‍ വിശ്വാസമര്‍പ്പിച്ച് എത്തിയ നൂറ് കണക്കിന് സ്ത്രീകളാണ് ഇരയായി തീര്‍ന്നത്’ എന്നും അവര്‍ പറഞ്ഞു. ജൂലിയന്‍ റോഡിസിന് നല്‍കിയ കോടതി ശിക്ഷ ഇരകളായ സ്ത്രീകള്‍ക്ക് ആസ്വാസം പകരുന്നതാണെന്നും ഹെലന്‍ കെയ്ഗ്‌ലി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker