തിരുവല്ല: ഭവനരഹിതനായ പരുമല ഉഴത്തില്‍ കോളനി നിവാസിക്ക് കേരള ഭൂഷണം മാനേജിങ് ഡയറക്ടര്‍ ഡോ. കെ സി ചാക്കോ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം ബുധനാഴ്ച നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ജോണ്‍ ജേക്കബ്ബ് വള്ളക്കാലി,റോബിന് പരുമല,സാം ഈപ്പന്,ഈപ്പന് കുര്യന്,ശിവദാസ് യു. പണിക്കര്‍,ഷിബു വര്‍ഗ്ഗീസ്,ജോസ് പ്രകാശ്,ജിബി കെ.ജോസ്,മോഹനന് ചാമക്കാല, അരുണ്‍ പി. അച്ചന്‍കുഞ്ഞ്, ബാബു മണിപ്പുഴ, കടവില്‍ കുടുംബാംഗങ്ങള്‍, കേരള ഭൂഷണം മാനേജര്‍ പ്രകാശ് പ്രഭ തുടങ്ങി നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.