BREAKING NEWSKERALA

’91 % പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി, കോവിഡ് വ്യാപനവും കുറഞ്ഞു’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കോവിഡ് കേസുകളുടെ വര്‍ധനയില്‍ അഞ്ചുശതമാനം കുറവുണ്ടായി. കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 8 ശതമാനം കുറവുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും കുറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരില്‍ പകുതിയും വാക്‌സീന്‍ എടുക്കാത്തവരാണ്. മരിക്കുന്നവരില്‍ 57.6 ശതമാനം പേരും വാക്‌സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. രണ്ടു ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്കു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കാം. ബാറുകളില്‍ ഇരുന്നു മദ്യപിക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. എസി പാടില്ല. ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും തൊഴിലാളികളും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരാകണം. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍കുളങ്ങള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker