ENTERTAINMENTMALAYALAM

42 സീരിയല്‍ താരങ്ങള്‍ക്ക് കോവിഡ്, ചിത്രീകരണം നിര്‍ത്തി

കൊച്ചി:സിനിമ സീരിയല്‍ മേഖലയെയാണ് കൊറോണയും ലോക്ക് ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കേണ്ടിയിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ഇതാ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുന്നു. സീരിയല്‍ ലൊക്കേഷനിലെ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രധാന താരങ്ങള്‍ക്കടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ 25 പേര്‍ക്കും കൂടത്തായി എന്ന സീരിയലിലെ ഒരാള്‍ക്കും സീ കേരളത്തിലെ ഞാനും നീയും എന്ന സീരിയല്‍ ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട താരങ്ങളെല്ലാം നിരീക്ഷണത്തിലാണ്.

Related Articles

Back to top button