KERALALATEST

‘ഉലക്ക കാണിച്ച് പേടിപ്പിക്കേണ്ട, തോക്ക് കാണിച്ചാല്‍ പേടിക്കാത്ത പാര്‍ട്ടിയും നേതാവുമാണ് കേരളം ഭരിക്കുന്നത്’: എ കെ ബാലന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തു വിടുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് മന്ത്രി എ കെ ബാലന്‍. പ്രതികളുടെ മൊഴി വാര്‍ത്തകളായി വരുന്നത് ഗുരുതര വീഴ്ച്ചയാണെന്നും എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നും നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന എ കെ ബാലന്‍ ചോദിച്ചു. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മന്ത്രി അഭിപ്രായപ്പെട്ടു.
മൊഴികള്‍ പുറത്തുവരുന്നത് ബിജെപിയും കോണ്‍ഗ്രസും അന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ സ്വാധീനം ചെലത്തുന്നുവെന്നതിന്റെ തെളിവാണെന്നാണ് മന്ത്രി കുറ്റപ്പെടുത്തുന്നത്. ഉലക്ക കാണിച്ച് പേടിപ്പിക്കേണ്ടെന്നും തോക്കു കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഒലപ്പാമ്പ് കണ്ട് പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരുമെന്നും എ കെ ബാലന്‍ പറഞ്ഞു. എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker