പാലക്കാട്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി എകെ ബാലന്. സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. പക്ഷെ പ്രതിപക്ഷ സമരങ്ങള്‍ നിയമവിരുദ്ധവും കോടതി വിധിയെ വെല്ലുവിളിക്കുന്നതുമെന്ന് എകെ ബാലന് പാലക്കാട്ട് പറഞ്ഞു, മന്ത്രി കെടി ജലീലിന് പൂര്‍ണ പിന്തുണയും എകെ ബാലന് നല്കി.
കെടി ജലീല്‍ ഇടത് പക്ഷത്തേക്ക് വന്നത് മുസ്ലീം ലീഗിന് വലിയ ക്ഷീണമായിരുന്നു. മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രിക്ക് ഒരു പങ്കും ഇല്ലെന്ന് തെളിഞ്ഞതാണ്. കൈയില്‍ കിട്ടുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു നശിപ്പിക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും എകെ ബാലന് പറഞ്ഞു. ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങള്‍ എന്നിവ സ്വീകരിച്ചതില്‍ തെറ്റില്ല.
കൊവിഡ് ഭീതി കണക്കിലെടുത്താണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പോലും നീട്ടിവക്കുന്നത്. ഭീതിജനകമായ സാഹചര്യത്തില്‍ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വപരമല്ല. കൊവിഡ് വ്യാപനത്തിന് കാരണം യുഡിഎഫ് ബിജെപി സമരങ്ങളെന്നും എകെ ബാലന് ആരോപിച്ചു, കൈ മെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് കൊവിഡ് വ്യാപന സാഹചര്യം ആവശ്യപ്പെടുന്നത്. പകരം കെപിസിസിയുടെ അറിവോടെയാണ് മതവിഭാഗങ്ങളെ പോലും തെരുവിലിറക്കുകയാണെന്ന് എകെ ബാലന് പറഞ്ഞു.