GULFNRI

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍കുഞ്ഞി വെള്ളിയാഴ്ച സ്വകാര്യ ജെറ്റില്‍ ദോഹയിലെത്തും

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. എം.പി. ഹസന്‍കുഞ്ഞി വെള്ളിയാഴ്ച സ്വകാര്യ ജെറ്റില്‍ ദോഹയിലെത്തും. കോവിഡ് മഹാമാരി കാരണം ആറ് മാസത്തോളമായി നാട്ടില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ദോഹയില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ 44 വര്‍ഷത്തെ പ്രവാസത്തിനിടിയില്‍ ഇതാദ്യമായാണ് ഇത്രയും കാലം നാട്ടില്‍ കഴിയുന്നത്. ടെക്‌നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ബിസിനസ് രംഗത്ത് സജീവമായിരുന്നെങ്കിലും ഖത്തറിലെത്താനാവാത്തതില്‍ പ്രയാസത്തിലായിരുന്നു.
കൊച്ചിയിലെ തന്റെ ഒരു ഹോട്ടല്‍ ഉദ്ഘാടവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്കാണ് ഡോ. ഹസന്‍ കുഞ്ഞി മാര്‍ച്ച് 3 ന് ദോഹയില്‍ നിന്നും വിമാനം കയറുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കോവിഡ് സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ലോക് ഡൗണിന്റെ ഭാഗമായി വിമാനസര്‍വീസുകള്‍ നിലക്കുകയും ചെയ്തു.
വിദേശികള്‍ക്ക് ഖത്തറില്‍ തിരിച്ചെത്തുന്നതിന് ആഗസ്ത് 1 മുതലാണ് അനുമതി കൊടുക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഡോ. ഹസന്‍ കുഞ്ഞിക്ക് അതിന് ഒരു മാസം മുമ്പ് തന്നെ സ്‌പെഷ്യല്‍ അനുമതി ലഭിച്ചിരുന്നു. പക്ഷേ ഇന്ത്യയില്‍ നിന്നും വിമാനമില്ലാത്തതിനാല്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനമുണ്ടാകുമെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അത് നടന്നില്ല. ആ സമയത്താണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രൈവറ്റ് ജെറ്റ് വിഭാഗവുമായി ബന്ധപ്പെട്ട് സ്വകാര്യ ജെറ്റ് സര്‍വീസ് ഏര്‍പ്പാടാക്കിയത്.
കോവിഡ് പരിശോധനക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഫലം വരും. നെഗറ്റീവാണെങ്കില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കണ്ണൂരില്‍ നിന്നും പറക്കാനാകുമെന്നാണ് പ്രതീക്ഷ. ഡോ. ഹസന്‍ കുഞ്ഞി പറഞ്ഞു. 55 വയസ്സ് കഴിഞ്ഞതിനാല്‍ ഖത്തറിലെത്തിയാല്‍ ഹോം ക്വാറന്റൈന്‍ മതിയാകുമെന്നാണ് കരുതുന്നത്.
ഖത്തര്‍, യൂ.എ.ഇ,ഇന്ത്യ എന്നിവിടങ്ങളില്‍ വ്യത്യസ്ത മേഖലകളിലായി നിരവധി വ്യവസായ സംരഭങ്ങളുടെ അധിപനായ ഡോ. എം.പി ഹസ്സന്‍ കുഞ്ഞി ഖത്തറില്‍ നിന്നും ഒരു െ്രെപവറ്റ് ജെറ്റ് വരുത്തിയാണ് ഈ വരുന്ന 14ന് വെളളിയാഴ്ച രാവിലെ തന്റെ ബിസിനസ് സാമ്രാജ്യ തലസ്ഥാനമായ ഖത്തറിലേക്ക് തിരിച്ചു വരുന്നത്. അദ്ദേഹം ഡയറക്ടറായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തേയും ഭാര്യ സുഹറാബിയേയും വഹിച്ചുകൊണ്ടുള്ള സ്വകാര്യ വിമാനം പറന്നുയരുമ്പോള്‍ ടൂറിസം രംഗത്തെ പുതിയ സാധ്യതകളാണ് ഇതള്‍വിരിയുന്നത്.
12പേര്‍ക്കു യാത്രചെയ്യുന്ന ഈ ജെറ്റിനുവേണ്ടി ഏകദേശം 40ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കണ്ണൂരില്‍ നിന്നും ആദ്യമായിട്ടാണൊരാള്‍ ഇത്തരം യാത്രക് മുന്നോട്ടു വരുന്നത്. െ്രെപവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂരില്‍ യഥേഷ്ടം ഇറങ്ങാന്‍ കഴിയുമെന്നും മലബാറിലെ ടൂറിസ വികസനത്തിന് ഇതൊരു പ്രോത്സാഹനമായിരിക്കുമെന്നും അദ്ദേഹം പറയുന്നു
ഖത്തറില്‍ മെഡിക്കല്‍ ഉപകരണ വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ മെഡി ടെക് കോര്‍പ്പറേഷന്റെ ചെയര്‍മാനായ ഡോ.ഹസ്സന്‍കുത്തി ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ പ്രസിഡണ്ടാണ്. ലോജിസ്റ്റിക്‌സ് രംഗത്തുള്ള െ്രെഫറ്റ്ക്‌സ്, ഫാഷന്‍ മേഖലയിലേ പ്ലാനറ്റ് ഫാഷന്‍സ്, റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ എച്ച് .കെ ബില്‍ഡേഴ്‌സ് എന്നിവയുടെ ചെയര്‍മാനായും ശ്രദ്ധേയനാണ്.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍, പവര്‍മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയിലുള്ള ഹോളി പോപ്പ് ഇന്‍ഡസ്ട്രീസ്, എന്നിവയുടെ കോ ചെയര്‍മാന്‍ ആയ ഇദ്ദേഹം കണ്ണൂര്‍ താനെ സ്വദേശിയാണ്. കഴിഞ്ഞ 44 വര്‍ഷമായി ഖത്തറിലുള്ള ഡോ.ഹസ്സന്‍കുഞ്ഞി ഖത്തറിലും നാട്ടിലും അറിയപ്പെടുന്ന ജീവ കാരുണ്യ,വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയാണ്.

Related Articles

Back to top button