കാസര്‍ക്കോട്: കാസര്‍ക്കോട് എആര്‍ ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫിസറായ സുധാകരന്, പവിത്രന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇരുവരേയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.