ആരാധകരില്‍ ആവേശം നിറച്ച് മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ ഔദ്യോഗിക പോസ്റ്റര്‍. കളരിമുറയിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിലെ ഫോട്ടോയും അതിന്റെ ഡിസൈനും മോഹന്‍ലാലിന്റെ മെയ് വഴക്കം എടുത്തു കാട്ടുന്ന വിധത്തിലുള്ളതാണ്.
നെയ്യാറ്റിന്‍കര ഗോപനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പൊടിപടലത്തിനിടയില്‍ നിന്നും നിലത്ത് ചവിട്ടി ബാലന്‍സ് ചെയ്ത് മുകളിലേക്ക് ഉയരുന്ന വിധത്തിലാണ് പോസ്റ്ററില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നില്‍ ഗോപന്റെ വാഹനമായ വിന്റേജ് ബെന്‍സ് കാറും കാണാവുന്നതാണ്.
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേരായി നല്‍കിയിരിക്കുന്നത്. ഒരു അങ്കത്തിന് തയ്യാറായി നില്ക്കുന്നതു പോലെയാണ് ചിത്രത്തില്‍ മോഹന്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ. അതേസമയം, ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും പോസ്റ്ററിലെ ഹൈലൈറ്റാണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, രാഘവന്, നന്ദു, ബിജു, പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന് കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.