BREAKING NEWSKERALA

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥനാര്‍ഥിയായി എ.പി.അബ്ദുള്ളക്കുട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ളക്കുുട്ടി.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
മുസ്ലിം ലീഗും ഇടത് മുന്നണിയും ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി.പി.സാനു രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ അബ്ദുള്ളുക്കുട്ടിയ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മണ്ഡലത്തിലെ ഭൂരിപക്ഷമായ മുസ്ലിംവോട്ടുകള്‍ ആകര്‍ഷിക്കാമെന്നാണ് ബിജെപി കരുതുന്നത്

Related Articles

Back to top button