KERALALATESTTHIRICHUR

പെണ്‍കുട്ടിയുടെ ആത്മഹത്യ: പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവത്തില്‍ ഒരു വര്‍ഷത്തിനുശേഷം യുവതിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ചക്കുങ്ങല്‍വീട്ടില്‍ അഭിരാമി(24)യെയാണ് ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചതായാണ് കേസ്.
മരിച്ച പെണ്‍കുട്ടിക്ക് ആണ്‍സുഹൃത്തുമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നല്‍കിയിരുന്നു. മാനസികസമ്മര്‍ദം ഏറിയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അതോടെ യുവതിയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അഭിരാമിയും മരിച്ച പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണത്തിനിടയില്‍ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകള്‍ യുവതിയുടെ ഫോണില്‍നിന്ന് ലഭിച്ചതായും പോലീസ് അറിയിച്ചു.
തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് എസ്.എച്ച്.ഒ. ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ. അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുര്‍ഗ എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button