BOLLYWOODENTERTAINMENT

അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‍തികരമാണ്. ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഗ്–ബിയെ ഇന്നലെ വൈകിട്ടോടെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പത്തരയോടെ അമിതാഭിന്‍റേയും പിന്നീട് അഭിഷേകിന്‍റേയും പരിശോധനാഫലങ്ങള്‍ വന്നു. ഇരുവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനാണ് കോവിഡ് പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. പിന്നീട് അഭിഷേകും വിവരം പങ്കുവെച്ചു. അമിതാഭിന്‍റെ ഭാര്യയും എംപിയുമായ ജയ ബച്ചന്‍, അഭിഷേകിന്‍റെ പത്നി ഐശ്വര്യ റായ് എന്നിവരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. മുംബൈ ജുഹുവിലുള്ള ജല്‍സ ബംഗ്ലാവിലാണ് ബച്ചന്‍ കുടുംബം താമസിക്കുന്നത്.

അമിതാഭ് ബച്ചന്‍റെ മകളായ ശേതയും നിലവില്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം. ഇരുനടന്‍മാര്‍ക്കും എങ്ങനെ കോവിഡ് പകര്‍ന്നുവെന്ന് വ്യക്തമല്ല. താനുമായി കഴിഞ്ഞ പത്ത് ദിവസം ബന്ധപ്പെട്ടവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അമിതാഭ് ബച്ചന്‍ അഭ്യര്‍ഥിച്ചു. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് അഭിഷേകും ട്വീറ്റ് ചെയ്‍തു. 77 വയസുള്ള അമിതാഭിന് വാര്‍ധക്യ സഹകജമായ ശാരീരിക അസ്വസ്ഥതകളുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വീടിന് പുറത്തുള്ള ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരുന്ന അമിതാഭ് ബച്ചന്‍ എന്നാല്‍ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയ്ക്കായി വീട്ടിലൊരുക്കിയ സെറ്റില്‍ കഴിഞ്ഞദിവസം അഭിനയിച്ചിരുന്നു. ഇരുവരിടെയും ആരോഗ്യനില‍യില്‍ ആശങ്കപ്പെടാനില്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Tags

Related Articles

Back to top button
Close
Close