ആലപ്പുഴ: കനത്ത മഴയില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. ആലപ്പുഴചങ്ങനാശേരി റോഡില്‍ വെള്ളം കയറി. ഇതോടെ ഇതു വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. മങ്കൊമ്പ് ബ്ളോക്ക് ജങ്ഷന് വരെയായിരിക്കും സര്‍വ്വീസുകള്‍. ഇനിയും മഴ തുടര്‍ന്നാല്‍ എസി റോഡ് വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും.അതേസമയം കനത്ത മഴയില്‍ വടക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോടും , കണ്ണൂരും , കാസര്‍കോടും ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവന്‍ വെള്ളത്തിനിടിയിലായി.
ചെങ്ങളായി , പൊടിക്കളം പഞ്ചായത്തുകളിലെ വീടുകളിലും വെള്ളം കയറി. ജില്ലയില്‍ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇവിടങ്ങളില്‍ വ്യാപകമായി കൃഷി നശിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉള്‍പ്പടെ അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായി. തളിപറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.