LOCAL NEWSVAYANADU

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. .’ ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ സെബാസ്റ്റ്യന്‍ മേരി ദമ്പതികളുടെ മകന്‍ നോബിന്‍ (31) ആണ് മരിച്ചത്.മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്.
കടയിലേക്ക് വരുന്ന വഴിയാ യിരുന്നു അപകടം. കാറില്‍ തട്ടിയ ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.യാത്ര മധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുക യായിരുന്നു.ആശുപത്രിയിലെത്തിച്ചുവെങ്കിലും നോബിന്‍ മരിച്ചു. . ഏക സഹോദരന്‍ സിബിന്‍. സംസ്‌കാരം ഇന്ന് രാവിലെ 10.45ന് നടത്തും.

Related Articles

Back to top button