BREAKING NEWSKERALA

ലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; 3 മരണം, കുതിരാന്‍ കുരുക്കില്‍

തൃശൂര്‍: കുതിരാനില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കിലും ഇടിക്കുകയായിരുന്നു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി.
പുലര്‍ച്ചെ 6.45നാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലുമാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ കിലോമീറ്റര്‍ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker