BREAKING NEWSKERALA

സ്ഥിരം അപകടക്കാരായ ഡ്രൈവര്‍മാരും വാഹനങ്ങളും ഇനി കിരിമ്പട്ടികയില്‍

തിരുവനന്തപുരം: സ്ഥിരമായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെയും തുടര്‍ച്ചയായി അപകടത്തില്‍പെടുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ കരിമ്പട്ടികയിലേക്ക്. അപകടവിശകലനത്തിനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം തയാറാക്കുന്ന ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വേറിലാണ് ഈ സംവിധാനമുള്ളത്.
ആദ്യഘട്ടത്തില്‍ വിവരശേഖരണം മാത്രമാണെങ്കിലും ഭാവിയില്‍ കുഴപ്പക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. അപകടത്തിന്റെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്ന ഈ സോഫ്റ്റ്‌വേര്‍, വാഹനരജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് വിതരണ സോഫ്റ്റ്‌വേറുകള്‍ക്കും (വാഹന്‍സാരഥി) വിവരങ്ങള്‍ കൈമാറുന്നവിധത്തിലാണ് സജ്ജീകരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വിവരങ്ങള്‍ നല്‍കും.
ആറു സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ആക്‌സിഡന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വേര്‍ മാര്‍ച്ചോടെ കേരളം ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും എത്തും. ഇതോടെ രാജ്യത്തെവിടെയും നടക്കുന്ന അപകടങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തിലേക്കുവരും. വാഹനങ്ങള്‍ ഏതൊക്കെ സ്ഥലത്തുവെച്ച് അപകടത്തില്‍പെട്ടാലും ഒറ്റതിരച്ചിലില്‍ അറിയാം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്ന വിവരവുംലഭിക്കും.
അമിതവേഗത, അലക്ഷ്യമായ ഡ്രൈവിങ്, വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാറുണ്ട്. ഈ വിവരങ്ങള്‍ രാജ്യത്ത് എവിടെ വേണമെങ്കിലും ലഭിക്കും. ഇതേ മാതൃകയിലാകും അപകടവിവരങ്ങളും പങ്കുെവക്കുക. സ്ഥിരം അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരെ തിരിച്ചറിയാനാകും.

Related Articles

Back to top button