കണ്ണൂര്‍: കണ്ണൂരില്‍ ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നി വീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂര്‍ വാരപ്പിടികയില്‍ ആണ് അപകടം ഉണ്ടായത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയാണ് ദിവ്യ. ആറ് മാസം ഗര്‍ഭിണിയായിരുന്നു ദിവ്യ.