BREAKINGKERALA

നാട്യശാസ്ത്ര അഭിനയക്കളരിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : നാടക – ചലച്ചിത്ര അഭിനയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും വേണ്ടി ആഗസ്റ്റ് 3,4 തീയതികളില്‍ തിരുവനന്തപുരം വഴുതക്കാട് ലളിതാംബിക നാട്യസഭാ ഹിളില്‍വെച്ച് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയ പരിശീലനക്കളരി നടത്തുന്നു. 1978ല്‍ പ്രവര്‍ത്തനമാരംഭിച്ച വൈക്കം തിരുനാള്‍ തീയേറ്ററും തിരുവനന്തപുരം സത്വ ക്രിയേഷന്‍സും സംയുക്തമായിട്ടാണ് അഭിനയക്കളരി സംഘടിപ്പിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അഭിനയക്കളരി. ഭാരതീയ അഭിനയകലയുടെ അടിസ്ഥാനപാഠങ്ങളും പ്രയോഗങ്ങളും നാടകവേദിയിലും ചലച്ചിത്ര അഭിനയമേഖലയിലും പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യംവെച്ചുള്ള കളരിയണിത്. ഇന്ത്യന്‍ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോണ്‍ ടി വേക്കനാണ് അഭിനയക്കളരിയുടെ ഡയറക്ടര്‍. കേരളത്തിനകത്തും പുറത്തും നിരവധി അഭിനയക്കളരികള്‍ നടത്തിയിട്ടുള്ള ജോണ്‍ ടി വേക്കന്‍ ഏതന്‍സിലെ തീയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയക്കളരി നടത്തുന്നതിന് ഇന്ത്യയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ്. കേന്ദ്ര സാംസ്‌ക്കാരികവകുപ്പിന്റെ ഫെല്ലോഷിപ്പും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുള്ള കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഭിനയക്കളരികള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 24ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94005 32481 എന്ന നമ്പറില്‍ ബന്ധപ്പെടതാണ്.

ബാബു ജി എസ്
അസിസ്റ്റന്റ് ഡയറക്ടര്‍
വൈക്കം തിരുനാള്‍ തിയേറ്റര്‍
വൈക്കം തപാല്‍
686 141.
ഫോണ്‍ 94001 35378

Related Articles

Back to top button